കാസര്‍കോട് ജില്ലയിലെ പള്ളിക്കരയില്‍ കിണറിന്‍റെ ആൾമറയിൽ നിന്ന് നെല്ലിക്ക പറിക്കുന്നതിനിടെ 12 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. പള്ളിക്കരയ്ക്ക് സമീപം കൂട്ടകനി സ്ക്കൂളിൽ 6 -ാം ക്ലാസ് വിദ്യാർത്ഥി അരുൺ ജിത്ത് ആണ് മരിച്ചത്. 

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പള്ളിക്കരയില്‍ കിണറിന്‍റെ ആൾമറയിൽ നിന്ന് നെല്ലിക്ക പറിക്കുന്നതിനിടെ 12 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. പള്ളിക്കരയ്ക്ക് സമീപം കൂട്ടകനി സ്ക്കൂളിൽ 6 -ാം ക്ലാസ് വിദ്യാർത്ഥി അരുൺ ജിത്ത് ആണ് മരിച്ചത്. പൂച്ചക്കാട് കിഴക്കേകരയിലെ വടക്കേകര ചന്ദ്രന്റെ മകനാണ് അരുൺ ജിത്ത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൂട്ടുകാരോടൊപ്പം കിണറിന്‍റെ ആൾമറയിൽ നിന്ന് നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു. കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പ്രദേശവാസി കിണറിലിറങ്ങി അരുൺ ജിത്തിനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കാസറഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.