പച്ചക്കറിയുടെ മറവിൽ നടത്തിയ ലഹരികടത്താണ് എക്സൈസ് പിടികൂടിയത്...

കണ്ണൂ‍ർ: കണ്ണൂരിലെ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ വാഹന പരിശോധനക്കിടെ 120 കിലോ ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി. 12000 പാക്കറ്റ് ലഹരി വസ്തുക്കളാണ് പിടികൂടിയത്. പച്ചക്കറിയുടെ മറവിൽ നടത്തിയ ലഹരികടത്താണ് എക്സൈസ് പിടികൂടിയത്. ചക്കരക്കല്ല് സ്വദേശി മുട്ടിണ്ട വളപ്പിൽ ഇസ്മയിൽ, രാജസ്ഥാൻ സ്വദേശി സാക്കിർ എന്നിവരെയാണ് പിടികൂടിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona