ഇതോടെ ജില്ലയിൽ ആകെ ചികിത്സ തേടിയവരുടെ എണ്ണം 115 ആയി

കോഴിക്കോട്: സൂര്യതാപത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഇന്ന് 13 പേർ ചികിത്സതേടി. ചികിത്സ തേടിയവരില്‍ എട്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളുമാണുള്ളത്. വട്ടകിണർ, ഉണ്ണികുളം, ചോറോട്, ആയഞ്ചേരി, വേളം, വടകര, പയ്യോളി, തിക്കോടി, കൂത്താളി, കൂടരഞ്ഞി എന്നീ പ്രദേശങ്ങളിൽ നിന്നാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ ജില്ലയിൽ ആകെ ചികിത്സ തേടിയവരുടെ എണ്ണം 115 ആയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.