വൈക്കം കാരയിൽ ആയുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന അഥിനാൻ എന്ന 13 വയസ്സിനെയാണ് വൈകിട്ട് 7.30 ഓടെ കാണാതായത്

കോട്ടയം : വൈക്കത്ത് കൂട്ടുകാരന്റെ വീട്ടിലേക്ക് പോയ 13കാരനെ കാണാതായി. വൈക്കം കാരയിൽ ആയുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന അഥിനാൻ എന്ന 13 വയസ്സിനെയാണ് വൈകിട്ട് 7.30 ഓടെ കാണാതായത്. ഏഴരയോടെ സമീപ വീട്ടിൽ കേക്ക് നൽകാൻ പോയി മടങ്ങുന്നതിനിടയിലാണ് കാണാതാവുന്നത്. മഞ്ഞ ഷർട്ട് ആണ് കാണാതായ സമയത്ത് ധരിച്ച വേഷം. വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

YouTube video player