പ്രതിയുടെ പേരിൽ കോട്പാ ആക്ട് പ്രകാരം കേസ്സ് എടുത്തു. കായംകുളത്തും പരിസരത്തുമുള്ള സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് വില്‍ക്കാൻ വേണ്ടിയാണ് 50 കിലോയിലധികം പുകയില ഉല്പന്നം സൂക്ഷിച്ചു വെച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്

ആലപ്പുഴ: കായംകുളം എക്സൈസ് റേഞ്ച് ഓഫിസിന്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ റെയിഡിൽ 1320 പായ്ക്കറ്റ് നിരോധിത പുകയില ഉത്പ്പന്നമായ ഹാൻസ് പിടിച്ചെടുത്തു. കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളി ഭാഗം മുറിയിൽ ഐക്യ ജംഗ്ഷന് സമീപം താമസിക്കുന്ന ഹുസൈന്‍റെ വീട്ടിൽ നിന്നുമാണ് ഇവ പിടിച്ചെടുത്തത്.

പ്രതിയുടെ പേരിൽ കോട്പാ ആക്ട് പ്രകാരം കേസ്സ് എടുത്തു. കായംകുളത്തും പരിസരത്തുമുള്ള സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് വില്‍ക്കാൻ വേണ്ടിയാണ് 50 കിലോയിലധികം പുകയില ഉല്പന്നം സൂക്ഷിച്ചു വെച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്.