അഞ്ച് ലിറ്ററിന്റെ 27 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. 10 ലിറ്റര്‍ പ്രഭാകരിന്റെ വീട്ടില്‍ നിന്നും മറ്റുള്ളവ സമീപത്തെ പൊന്തക്കാട്ടില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്.
ഇടുക്കി: ലോക്ക്ഡൗണിന്റെ മറവില്‍ എസ്‌റ്റേറ്റ് മേഘലയില്‍ വില്‍പ്പനക്കെത്തിച്ച 135 ലിറ്റര്‍ സ്പിരിറ്റ് മൂന്നാര്‍ പൊലീസും- നര്‍ക്കോട്ടിക്ക് പ്രത്യേക സംഘവും നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നിരവധി അബ്കാരി കേസിലെ പ്രതിയായ പ്രഭാകരന്റെ വീട്ടിലും സമീപത്തെ പൊന്തക്കാട്ടിലും സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് മൂന്നാര്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് സംഘം പിടിച്ചെടുത്തത്.
അഞ്ച് ലിറ്ററിന്റെ 27 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. 10 ലിറ്റര്‍ പ്രഭാകരിന്റെ വീട്ടില്‍ നിന്നും മറ്റുള്ളവ സമീപത്തെ പൊന്തക്കാട്ടില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മൂന്നാര്‍ പൊലീസും- നര്‍ക്കോട്ടിക്ക് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. നയമക്കാട് എസ്റ്റേറ്റിലെ നിരവധി അബ്കാരി കേസിലെ പ്രതിയായ പ്രഭാകരന്‍ എസ്റ്റേറ്റ് മേഖലകള്‍ കേന്ദ്രീകരിച്ച് സ്പരിറ്റ് വില്‍പ്പനയ്ക്കായി എത്തിച്ചതായി ജില്ലാ നര്‍ക്കോട്ടിക്ക് ഡി വൈ എസ് പി അബാദുള്‍ സലാമിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുര്‍ന്ന് വിവരം മൂന്നാര്‍ ഡി വൈസ് എസ് പി രമേഷ് കുമാറിന് കൈമാറി. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മൂന്നാര്‍ മറയൂര്‍ ഐ പിയുടെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക്ക് പ്രത്യേക സംഘവും മൂന്നാര്‍ എസ്.ഐ സന്തോഷ്‌കുമാറും നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.
പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. റെജി എം കത്തിപ്പറമ്പല്‍ , എസ് ഐമാരായ ഫക്രുദ്ദീന്‍ , ചന്ദ്രന്‍ , പ്രകാശ് , എ എസ് ഐമാരായ ഷാജി , സജയ് , പോലീസുകാരായ സാജു , വേണു , അബി അഷറഫ് , രമ്യ , സിയ അലി , ആര്‍മുഖം, നര്‍ക്കോട്ടിക് പ്രത്യേക സംഘത്തിലെ മഹേശ്വരന്‍ , ജോഷി , എം പി അനൂപ് , ടോം സ്‌കറിയ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
