Asianet News MalayalamAsianet News Malayalam

കോഴിക്കോട് 1379 പേര്‍ കൂടി നിരീക്ഷണത്തില്‍; 46,626 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

ഇന്ന് പുതുതായി വന്ന 1,379 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19,072 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 46,626 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 

1379 more under observation and 46,626 completed
Author
Kerala, First Published Jun 29, 2020, 9:28 PM IST

കോഴിക്കോട്: ഇന്ന് പുതുതായി വന്ന 1,379 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19,072 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 46,626 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 44 പേര്‍ ഉള്‍പ്പെടെ 184 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 139 പേര്‍ മെഡിക്കല്‍ കോളേജിലും 45 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 28 പേര്‍ ഡിസ്ചാര്‍ജ് ആയി. 

ഇന്ന് 176 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 12,537 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12,060 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 11,772 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനക്കയച്ച സാമ്പിളുകളില്‍ 477 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ഇപ്പോള്‍  90 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്.  ഇതില്‍  40 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 45 പേര്‍  ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും  മൂന്നു പേര്‍ കണ്ണൂരിലും  ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കളമശ്ശേരയിലും ചികിത്സയിലാണ്. ഇതുകൂടാതെ  ഒരു വയനാട് സ്വദേശി  കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും  രണ്ട് വയനാട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും  ഒരു തമിഴ്നാട് സ്വദേശിയും  കോഴിക്കോട് മെഡിക്കല്‍ കോളേജിലും  ചികിത്സയിലാണ്.

ജില്ലയില്‍ ഇന്ന് വന്ന 985 പേര്‍ ഉള്‍പ്പെടെ ആകെ 11,471 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍  534 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററിലും 10,879   പേര്‍ വീടുകളിലും 58 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 149 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 5,620 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്,   ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 20 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 338 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.  ഇന്ന് ജില്ലയില്‍ 2,675 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9,498 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Follow Us:
Download App:
  • android
  • ios