പാലക്കാട് ചിറ്റൂരിൽ 14 വയസ്സുള്ള ഹരീഷ് എന്ന വിദ്യാർത്ഥിയെ കാണാതായി. പുലർച്ചെ സൈക്കിളിൽ വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ കണ്ടെത്താൻ പോലീസും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. വാളയാറിന് സമീപത്തുകൂടി കുട്ടി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ 14 കാരനായ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായ കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെയാണ് ഇന്നലെ മുതൽ 5.30 മുതൽ കാണാതായത്. ഇന്നലെ പുലര്‍ച്ചെ കുട്ടി 5.30 ന് വീട്ടില്‍ നിന്നും സൈക്കിളിലാണ് പുറത്തേക്ക് പോയത്. സൈക്കിളിൽ പാലക്കാട് ഭാഗത്തേക്ക് പോയി. ചന്ദ്രനഗർ വഴി കഞ്ചിക്കോട്ടേക്കാണ് കുട്ടി പോയതെന്നാണ് സിസിടിവിയിൽ കാണുന്നത്. പൊലീസും നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരച്ചിൽ തുടരുകയാണ്. കുട്ടി സൈക്കിളില്‍ വാളയാറിന് സമീപത്ത് കൂടി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ചിറ്റൂര്‍ ബോയ്‌സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹരീഷ്. വിദ്യാര്‍ത്ഥിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചിറ്റൂർ കച്ചേരിമേട് മുട്ടിരിഞ്ഞിയിൽ താമസം ചായക്കട നടത്തുന്ന മണികണ്ഠന്റെ മകനാണ് കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കുക 04923222338/9809789471


