ഉറങ്ങുകയായിരുന്ന മാതാവിന്റെ കഴുത്തില്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലു എത്തിച്ചു.

കോഴിക്കോട്: ഗെയിം കളിക്കാന്‍ മൊബൈൽ ഫോണ്‍ നല്‍കാത്ത ദേഷ്യത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ കത്തികൊണ്ട് കുത്തി പതിനാലുകാരന്‍. കോഴിക്കോട് തിക്കോടി കാരേക്കാടാണ് കഴിഞ്ഞ ദിവസം രാത്രിയോടെ നാടിനെ നടുക്കിയ സംഭവമുണ്ടായത്. 'ഫ്രീ ഫയര്‍' എന്ന ഗെയിമില്‍ അഡിക്ടായ വിദ്യാര്‍ത്ഥി തന്റെ മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റ് അവസാനിച്ചതിനെ തുടര്‍ന്ന് അമ്മയോട് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. നല്‍കാതിരുന്നതോടെ ഫോണ്‍ റീചാര്‍ജ്ജ് ചെയ്തു നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതും നിരസിച്ചതാണ് ക്രൂരകൃത്യം ചെയ്യാന്‍ പ്രേരണയായത്.

ഉറങ്ങുകയായിരുന്ന മാതാവിന്റെ കഴുത്തില്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലു എത്തിച്ചു. ഇവര്‍ അപകട നില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം. മൊബൈല്‍ ഗെയിം അഡിക്ടായ കാരണത്താല്‍ ഈ വിദ്യാര്‍ഥി പഠനം അവസാനിപ്പിച്ച് തിരിച്ചുവരികയായിരുന്നു.

Asianet News Live