കണ്ണൂര്‍: ഗെയിം കളിക്കാൻ മൊബൈൽ ഫോണ്‍ നൽകാത്ത മനോവിഷമത്തിൽ കണ്ണൂർ പയ്യന്നൂരിൽ പതിനാലുകാരൻ ആത്മഹത്യ ചെയ്തു. കുഞ്ഞിമംഗംലം സ്വദേശി രതീഷിന്‍റെ മകൻ ദേവനന്ദുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച രാത്രി മൊബൈൽ ഫോണിൽ അമിതമായി ഗെയിം കളിച്ചതിന് രതീഷ് വഴക്ക് പറഞ്ഞിരുന്നു.

പിതാവ് വഴക്കു പറഞ്ഞതിന് പിന്നാലെ ദേവനന്ദു മുറിയിൽ കയറി കതകടച്ചു.മകന്‍ ഉറഅങങുകയാണെന്ന് കരുതി വീട്ടുകാര്‍ വിളിച്ചില്ല. എന്നാൽ ശനിയാഴ്ച രാവിലെ വാതിൽ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. കുഞ്ഞിമംഗലം ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവനന്ദു.