ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയ നാശനഷ്ടത്തിന്‍റെ  കണക്ക് ഇപ്രകാരമാണ്. കറവപ്പശുക്കള്‍ 149, എരുമ ഒമ്പത്, കിടാരികള്‍ 96 കന്നുകുട്ടികള്‍ 159. കൂടാതെ 499 തൊഴുത്ത് പൂര്‍ണമായും 1742 തൊഴുത്ത് ഭാഗീകമായും നശിച്ചു. 

ആലപ്പുഴ: വെള്ളപ്പൊക്കത്തില്‍ ജില്ലയിലെ ക്ഷീരമേഖലയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം. മനുഷ്യ ജീവനൊപ്പം തന്നെ കന്നുകാലികളുടെ നിലനില്‍പ്പിനെയും പ്രളയം ഏറെ ബാധിച്ചു. കുട്ടനാട് അപ്പര്‍കുട്ടനാട് മേഖലകളിലാണ് കന്നുകാലികള്‍ക്ക് വിലയ തോതില്‍ ജീവഹാനി സംഭവിച്ചത്. ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയ നാശനഷ്ടത്തിന്‍റെ കണക്ക് ഇപ്രകാരമാണ്. കറവപ്പശുക്കള്‍ 149, എരുമ ഒമ്പത്, കിടാരികള്‍ 96 കന്നുകുട്ടികള്‍ 159. കൂടാതെ 499 തൊഴുത്ത് പൂര്‍ണമായും 1742 തൊഴുത്ത് ഭാഗീകമായും നശിച്ചു. 

ഫാമില്‍ ഉപയോഗിച്ചിരുന്ന 87 ഉപകരണങ്ങള്‍ക്ക് പൂര്‍ണമായും കേട്പാടുകള്‍ സംഭവിച്ചു. കര്‍ഷകര്‍ സംഭരിച്ച് വെച്ചിരുന്ന 2578 ടണ്‍ കച്ചിയും 1228 ഹെക്ടര്‍ സ്ഥലത്തെ തീറ്റപ്പുല്‍കൃഷിയും പാടെ നഷ്ടമായി. ക്ഷീരസംഘങ്ങളില്‍ സൂക്ഷിച്ചിരുന്ന 2024 ബാഗ് കാലിത്തീറ്റ വെള്ളം കയറി നശിച്ചു. കന്നുകാലികളുടെ എണ്ണം കുറഞ്ഞതോടെ ക്ഷീരസംഘങ്ങളില്‍ സംഭരിക്കുന്ന പാലിന്‍റെ അളവില്‍ പ്രതിദിനം 12,933 ലിറ്ററിന്‍റെ കുറവ് വന്നിട്ടുണ്ട് കുട്ടനാട് മേഖലയിലെ 61 ക്ഷീരസംഘങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി.