Asianet News MalayalamAsianet News Malayalam

15 ലക്ഷത്തിന്റെ ഇൻഷൂറൻസ്, ബൈക്കപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശിക്ക് നൽകിയില്ല, ഇനി പിഴയടക്കം നൽകാൻ വിധി

15 ലക്ഷത്തിന്റെ ഇൻഷൂറൻസ്, ബൈക്കപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശിക്ക് നൽകാതെ കമ്പനി, നഷ്ടമടക്കം നൽകാൻ വിധ

15 lakhs insurance was not given to a Malappuram resident injured in a bike accident now the verdict is to pay including fine
Author
First Published Aug 12, 2024, 8:31 PM IST | Last Updated Aug 12, 2024, 8:31 PM IST

മലപ്പുറം: വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിച്ചെന്ന പരാതിയില്‍ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. മലപ്പുറം കോഡൂര്‍ ഊരോത്തൊടിയിൽ അബ്‌ദുറസാഖ് നൽകിയ പരാതിയില്‍ മാഗ്മാ എച്ച്.ഡി.ഐ പൂനാവാല ഫിന്‍കോര്‍പ്പ് കമ്പനിക്കെതിരയൊണ് വിധി.

പരാതിക്കാരൻ സ്വന്തം മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുമ്പോൾ പിറകിൽ നിന്നും വന്ന കാർ ഇടിച്ച് ഗുരുതരമായ പരുക്കേറ്റിരുന്നു. ചികിൽസ തീർന്നപ്പോൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് പരിശോധിച്ച് 75 ശതമാനം ശാരീരിക അവശതയുള്ളതായി സർട്ടിഫിക്കറ്റ് നൽകി. വാഹന ഉടമയെന്ന നിലയിൽ അപകടത്തിൽ മരണപ്പെടുകയോ 50 ശതമാനത്തിൽ അധികമായ ശാരീരിക അവശത ഉണ്ടാവുകയോ ചെയ്താൽ 15 ലക്ഷം രൂപ ഇൻഷുറൻസ് തുക നൽകണമെന്ന പോളിസി വ്യവസ്ഥ പ്രകാരം ആനുകൂല്യത്തിനായി അപേക്ഷിച്ചെങ്കിലും തുക അനുവദിച്ചില്ല. 

മതിയായ രേഖകൾ സമർപ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതിയുമായി എത്തിയത്. പരാതിക്കാരനെ മഞ്ചേരി ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 74 ശതമാനം ശാരീരിക അവശതയുണ്ടെന്ന് റിപ്പോർട്ട് ചെയ്‌തു. തെളിവുകൾ പരിശോധിച്ച കമ്മീഷൻ ഇൻഷുറൻസ് കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നും പരാതിക്കാരന് ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയുണ്ടെന്നും രേഖകൾ മതിയായതാണെന്നും വിധിച്ചു. 

യഥാസമയം ഇൻഷുറൻസ് തുക നൽകാത്തതിനാൽ സേവനത്തിൽ വീഴ്ചയുണ്ടെന്നും ഇൻഷുറൻസ് തുകയായ പതിനഞ്ച് ലക്ഷം രൂപയ്ക്ക് പുറമെ അമ്പതിനായിരം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം തുക നൽകാത്ത പക്ഷം ഹരജി ബോധിപ്പിച്ച തീയതി മുതൽ ഏഴു ശതമാനം പലിശയും നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രിതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.

പേര് അൾമാനിയ ജാനകീയ, കണ്ടെത്തിയത് കൊല്ലത്ത്, അൾമാനിയ ഇനത്തിൽ മൂന്നാമത്തേത്, ചീര ഇനത്തിൽ പെട്ട പുതിയ സസ്യം

ഇതങ്ങനെ ചുളുവിൽ കിട്ടില്ല മക്കളേ, ഇനിയെങ്കിലും മനസിലാക്കൂ; യോഗ്യതയും നിയമവും നോക്കിയാണ് നിയമനങ്ങളെന്ന് റെയിൽവേ

സർ, ഫ്യൂസ് ഊരരുത്, പൈസ വെച്ചിട്ടുണ്ട്, ഇനി അവര്‍ക്ക് അങ്ങനെ എഴുതേണ്ടി വരില്ല, ചെറിയൊരു സന്തോഷമുണ്ടെന്ന് രാഹുൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios