ചാരുംമൂട്: സൈക്കിൾ റോഡരികിലെ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. നൂറനാട് പണയിൽ രാധാ ഭവനത്തിൽ മോഹനൻ പിള്ള ഉഷാകുമാരി ദമ്പതികളുടെ മകൻ മോനിഷ് (16) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 10.30 ഓടെ പണയിൽ ചെമ്പകശ്ശേരിൽ ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോനിഷ് എസ്എസ്എൽസി പഠനം കഴിഞ്ഞ് നിൽക്കുകയായിരുന്നു