Asianet News MalayalamAsianet News Malayalam

15കാരിയെ ഉപദ്രവിച്ച് നാടുവിട്ടു, ലോക്കൽ പൊലീസ് സഹായം പോലുമില്ലാതെ പട്യാലയിൽ എത്തി പിടികൂടി പേരാമ്പ്ര പൊലീസ്

നഗോണ്‍ സ്വദേശി മുഹമ്മദ് നജുറുള്‍ ഇസ്ലാമിനെയാണ്(21) കോഴിക്കോട് പേരാമ്പ്ര പൊലീസ് അവിടത്തെ ലോക്കല്‍ പൊലീസിന്റെ സഹായമില്ലാതെ അറസ്റ്റ് ചെയ്തത്. 

15 year-old girl molested and left  Perambra police arrested after reaching Patiala without even the help of the local police
Author
First Published Sep 10, 2024, 7:31 PM IST | Last Updated Sep 10, 2024, 7:31 PM IST

കോഴിക്കോട്: പോക്‌സോ കേസില്‍ പ്രതിയായ അസം സ്വദേശിയെ പഞ്ചാബിലെ പാട്യാലയില്‍ നിന്ന് സാഹസികമായി പിടികൂടി പൊലീസ്. നഗോണ്‍ സ്വദേശി മുഹമ്മദ് നജുറുള്‍ ഇസ്ലാമിനെയാണ്(21) കോഴിക്കോട് പേരാമ്പ്ര പൊലീസ് അവിടത്തെ ലോക്കല്‍ പൊലീസിന്റെ സഹായമില്ലാതെ അറസ്റ്റ് ചെയ്തത്. 

പാട്യാലയില്‍ നിന്ന് 30കിലോമീറ്ററോളം അകലെ സമാനനുസുര്‍പൂര്‍ എന്ന പ്രദേശത്തെ അഞ്ഞൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഓഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 7.15ഓടെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പ്രതി ജീപ്പില്‍ വച്ച് കടന്നുപിടിക്കുകയായിരുന്നു. 

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ താമസ സ്ഥലത്ത് നിന്ന് മുങ്ങി മാതാപിതാക്കള്‍ താമസിക്കുന്ന കോയമ്പത്തൂരിലേക്ക് പോയി. പൊലീസ് അവിടെ എത്തുമ്പോഴേക്കും ദില്ലി വഴി പഞ്ചാബിലേക്ക് കടക്കുകയായിരുന്നു. പേരാമ്പ്ര അഡീഷണല്‍ എസ്‌ഐ കെ. ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സിഎം സുനില്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ വിടി മനേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

പനിയെങ്കില്‍ നിര്‍ബന്ധമായും ചികിത്സ തേടണം, എലിപ്പനി മരണം ഒഴിവാക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios