കുറ്റിയാര്‍വാലി പൊന്തക്കാട്ടില്‍ ഒളിപ്പിച്ചിരുന്ന 150 ലിറ്റര്‍ കളര്‍ചേര്‍ത്ത മദ്യമാണ് അധിക്യര്‍ പിടിച്ചെടുത്തത്. 25 ലിറ്റര്‍ വീതം ആറു കന്നാസുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. സര്‍ക്കാരിന്റെ ഡ്രൈ ഡേ, ഗാന്ധിജയന്തിയോട് അനുബന്ധിച്ച് രണ്ടുദിവസം തോട്ടംതൊഴിലാളികള്‍ക്കിടയില്‍ വിതരണം നടത്തുന്നതിനാണ് വ്യാജമദ്യം ഒളിപ്പിച്ചിരുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടോമി ജേക്കപ്പ് പറഞ്ഞു. 

ഇടുക്കി: തോട്ടംമേഘലകളില്‍ വിതരണത്തിനായി ഒളിപ്പിച്ചിരുന്ന വ്യാജമദ്യം എക്‌സൈസ് അധിക്യതര്‍ പിടികൂടി. കുറ്റിയാര്‍വാലി പൊന്തക്കാട്ടില്‍ ഒളിപ്പിച്ചിരുന്ന 150 ലിറ്റര്‍ കളര്‍ചേര്‍ത്ത മദ്യമാണ് അധിക്യര്‍ പിടിച്ചെടുത്തത്. 25 ലിറ്റര്‍ വീതം ആറു കന്നാസുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. സര്‍ക്കാരിന്റെ ഡ്രൈ ഡേ, ഗാന്ധിജയന്തിയോട് അനുബന്ധിച്ച് രണ്ടുദിവസം തോട്ടംതൊഴിലാളികള്‍ക്കിടയില്‍ വിതരണം നടത്തുന്നതിനാണ് വ്യാജമദ്യം ഒളിപ്പിച്ചിരുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടോമി ജേക്കബ് പറഞ്ഞു. 

കുറ്റിവാലിക്ക് സമീപങ്ങളിലായി വ്യാജമദ്യം വില്‍ക്കുന്നതായി എക്‌സൈസ് അധിക്യതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പ്രതികളെ ആരേയും പിടികൂടാന്‍ സാധിച്ചിട്ടില്ല. വി.വിബിന്‍ കുമാര്‍, എസ്. ബാലസുബ്യമണ്യം, ബിജുമാത്യു, ഡ്രൈവര്‍ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ഓണക്കാലത്ത് എസ്‌റ്റേറ്റ് മേഘലകളില്‍ വിതരണം നടത്തുന്നതിന് സൂക്ഷിച്ചിരുന്ന 1500 ലിറ്റര്‍ സ്പിരിറ്റ് അധിക്യതര്‍ പിടികൂടിയിരുന്നു.