Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയില്‍ ക്ലസ്റ്ററുകള്‍ 16 ആയി, ഫറോക്ക് പുതിയ ക്ലസ്റ്റര്‍

നിലവില്‍ കുറ്റിച്ചിറ ക്ലസ്റ്ററില്‍ 20 പേരാണ് ചികിത്സയിലുള്ളത്...
 

16 clusters in kozhikode, faroke is one among them
Author
Kozhikode, First Published Aug 12, 2020, 9:23 PM IST

കോഴിക്കോട്: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫറോക്ക് ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം 16 ആയി.  ഫറോക്ക് ക്ലസ്റ്ററില്‍ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 15 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മുഖദാര്‍ വാര്‍ഡും കുറ്റിച്ചിറ വാര്‍ഡും ഉള്‍പ്പെട്ടതാണ് കുറ്റിച്ചിറ ക്ലസ്റ്റര്‍. 

ഇവിടെ രണ്ടിടങ്ങളിലായി 58 പേര്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. നിലവില്‍ കുറ്റിച്ചിറ ക്ലസ്റ്ററില്‍ 20 പേരാണ് ചികിത്സയിലുള്ളത്. വലിയങ്ങാടി, വെള്ളയില്‍, മീഞ്ചന്ത, കല്ലായി ചെക്യാട്, ഒളവണ്ണ, ചാലിയം, വടകര, വില്ല്യാപ്പള്ളി, പുതുപ്പാടി, തിരുവള്ളൂര്‍, നാദാപുരം, ഏറാമല, ചോറോട് എന്നിവയാണ് മറ്റു ക്ലസ്റ്ററുകള്‍. കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം അഞ്ച് ക്ലസ്റ്ററുകളുണ്ട്.


 

Follow Us:
Download App:
  • android
  • ios