Asianet News MalayalamAsianet News Malayalam

കോഴിക്കോട് 16 പേര്‍ക്ക് കൂടി കൊവിഡ് രോഗമുക്തി; ആകെ 13,455 പേര്‍ നിരീക്ഷണത്തില്‍

പുതുതായി വന്ന 646 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 13455 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 79,739 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 

16 more people tests covid negative in Kozhikode district
Author
Kozhikode, First Published Aug 6, 2020, 7:03 PM IST

കോഴിക്കോട്: ജില്ലയില്‍ 16 പേര്‍ കൂടി കൊവിഡ് രോഗമുക്തി നേടി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എന്നിവിടങ്ങളിലായിരുന്നു ഇവര്‍ ചികിത്സയില്‍. രോഗമുക്തി നേടിയവര്‍: കോഴിക്കോട് കോര്‍പ്പറേഷന്‍- 1, തിരുവളളൂര്‍-  4, നാദാപുരം- 1, ചേളന്നൂര്‍- 1, ചെക്യാട്- 1, ഫറോക്ക്- 1, മുക്കം- 1, വേളം- 4, ഉണ്ണികുളം- 1, ഉളളിയേരി- 1. 

പുതുതായി വന്ന 646 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 13455 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 79,739 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 138 പേര്‍ ഉള്‍പ്പെടെ 741 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 59 പേര്‍ മെഡിക്കല്‍ കോളേജിലും, 33 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, മൂന്ന് പേര്‍ എന്‍.ഐ.ടി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 5 പേര്‍ ഫറോക്ക് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 6 പേര്‍ എന്‍.ഐ.ടി മെഗാ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 4 പേര്‍ മണിയൂര്‍ നവോദയ എഫ്.എല്‍.ടി.സിയിലും, 28 പേര്‍ എഡബ്ലിയുഎച്ച് എഫ്.എല്‍.ടി.സിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 147 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

2,425 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ സ്രവ സാംപിളുകള്‍ 77,128 അയച്ചതില്‍ 73,886 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 72,110 എണ്ണം നെഗറ്റീവ് ആണ്. 3,242 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി വന്ന 354 പേര്‍ ഉള്‍പ്പെടെ ആകെ 3,119 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 601 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും, 2,507 പേര്‍ വീടുകളിലും, 11 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 16 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 27,395 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, ചേർത്തല സ്വദേശിയുടെ മരണം എറണാകുളം മെഡി. കോളേജിൽ

Follow Us:
Download App:
  • android
  • ios