കേരളോത്സവത്തിൽ വട്ടപ്പാട്ട് മത്സരത്തിൽ പങ്കെടുത്ത ശേഷം കണ്ണൂർ എംഎ റോഡിലെ താമസ സ്ഥലത്തേക്ക് വരികയായിരുന്നു കുട്ടി
കണ്ണൂർ: 16 കാരന് കമ്പി ശരീരത്തിൽ കുത്തിക്കയറി ഗുരുതര പരിക്ക്. കണ്ണൂരിലാണ് സംഭവം. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയായ കെ ഷാമിലിനാണ് പരിക്കേറ്റത്. ആക്രമിക്കാനെത്തിയ എരുമയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെയാണ് അപകടം. കണ്ണൂരിൽ കേരളോത്സവത്തിന് എത്തിയ മത്സരാർത്ഥിയാണ് ഗുരുതര പരിക്കോടെ ചികിത്സയിലുള്ളത്. എരുമയുടെ പിടിയിൽ നിന്ന് ഓടുന്നതിനിടെ ഗേറ്റിന്റെ കമ്പി തോളത്ത് കുത്തിക്കയറുകയായിരുന്നു. കേരളോത്സവത്തിൽ വട്ടപ്പാട്ട് മത്സരത്തിൽ പങ്കെടുത്ത ശേഷം കണ്ണൂർ എംഎ റോഡിലെ താമസ സ്ഥലത്തേക്ക് വരികയായിരുന്നു കുട്ടി. ഈ സമയത്താണ് എരുമയുടെ പരാക്രമം.
