എആർ നഗറിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 12 പവൻ മോഷ്ടിച്ച സംഭവത്തിൽ 16-കാരി പിടിയിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയാണ് പിടിയിലായ പെൺകുട്ടി. കഴിഞ്ഞ മാസത്തിലാണ് എ ആർ നഗർ സ്വദേശിയായ അബ്ദുൽ ഹമീദിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മരുമകളുടെ 12 പവൻ ആഭരണങ്ങൾ കളവുപോയത്. 

തിരൂരങ്ങാടി: എആർ നഗറിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 12 പവൻ മോഷ്ടിച്ച സംഭവത്തിൽ 16-കാരി പിടിയിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയാണ് പിടിയിലായ പെൺകുട്ടി. കഴിഞ്ഞ മാസത്തിലാണ് എ ആർ നഗർ സ്വദേശിയായ അബ്ദുൽ ഹമീദിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മരുമകളുടെ 12 പവൻ ആഭരണങ്ങൾ കളവുപോയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടർന്ന് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഡി വൈ എസ്പി എംഐ ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് 16-കാരി പിടിയിലായത്. ഈ വീട്ടിൽ നേരത്തെ ജോലി ചെയ്തിരുന്ന ഊട്ടി സ്വദേശിനിയെ കേന്ദ്രീകരിച്ചും ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. 

ഇതിനിടെയാണ് പരാതിക്കാരന്റെ വീട്ടിൽ നേരത്തെ ജോലി ചെയ്തിരുന്ന ഊട്ടി സ്വദേശിയായ യുവതിക്കൊപ്പം ഇടയ്ക്ക് വന്ന് പോയിരുന്ന 16-കാരിയാണ് സ്വർണം മോഷ്ടിച്ചതെന്ന് കണ്ടെത്തിയത്. ഇവരുടെ താമസ സ്ഥലത്ത് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 12 പവൻ സ്വർണാഭരണങ്ങളും പൊലീസ് കണ്ടെത്തി.