ചന്തവിള, പുതിയറമൂല, കുമാര്‍ ഭവനത്തില്‍ ശ്രീകുമാര്‍ -ആശ ദമ്പതികളുടെ മകള്‍ ആര്‍ച്ച(16)യുടെ മൃതദേഹമാണ് ക്ഷേത്ര കുളത്തില്‍ നിന്ന് കണ്ടെത്തിയതെന്ന് പോത്തന്‍കോട് പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം: അണ്ടൂര്‍ക്കോണം തൃജ്യോതിപുരം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചന്തവിള, പുതിയറമൂല, കുമാര്‍ ഭവനത്തില്‍ ശ്രീകുമാര്‍ -ആശ ദമ്പതികളുടെ മകള്‍ ആര്‍ച്ച(16)യുടെ മൃതദേഹമാണ് ക്ഷേത്ര കുളത്തില്‍ നിന്ന് കണ്ടെത്തിയതെന്ന് പോത്തന്‍കോട് പൊലീസ് പറഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ആര്‍ച്ച കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോകാത്തതിനെ തുടര്‍ന്ന് അച്ഛന്‍ ശകാരിച്ചിരുന്നതായും ഇതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യ ചെയ്തതാകമെന്നാണ് പ്രാഥമിക നിഗമനമെന്നും പോത്തന്‍കോട് സിഐ അരുണ്‍ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. ഇന്ന് ഉച്ചയോടെയാണ് നാട്ടുകാര്‍ കുളത്തില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്‍ച്ചയുടെ പിതാവ് ശ്രീകുമാര്‍ ഓട്ടോ തൊഴിലാളിയാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മാര്‍ട്ട നടപടികളും നടക്കും.