ബം​ഗ​ളൂ​രു: പൈലറ്റാവുക എന്ന് സ്വപ്നം കാണാത്തവരുണ്ടാകില്ല. എന്നാല്‍ ഈ സ്വപ്നം തന്‍റെ പതിനാറാം വയസ്സില്‍ പൂര്‍ത്തികരിച്ചിരിക്കുകയാണ് എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ട്രി​നി​റ്റി വേ​ൾ​ഡി​ൽ മു​നീ​ർ അ​ബ്​​ദു​ൽ മ​ജീ​ദിന്‍റെയും ഉ​സൈ​ബ​യു​ടെ​യും ഏ​ക​മ​ക​ള്‍ നി​ലോ​ഫ​ർ. പതിനാറാം വയസ്സില്‍ നി​ലോ​ഫ​ർ മു​നീ​ർ പറത്തിയത്  സെ​സ്ന 172 എ​ന്ന ചെ​റു​വി​മാ​നമാണ്.

 ഇതോടെ  കേ​ര​ള​ത്തി​ൽ​ നി​ന്ന്​ സ്​​റ്റു​ഡ​ൻ​റ് പൈ​ല​റ്റ് ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മു​സ്​​ലിം പെ​ൺ​കു​ട്ടി​യെ​ന്ന നേ​ട്ട​ത്തി​ലാണ് നി​ലോ​ഫ​ർ മു​നീ​ർ. വിമാനം പറത്തിയ നി​ലോ​ഫ​റിന് ഹി​ന്ദു​സ്ഥാ​ൻ ഗ്രൂ​പ് ഓ​ഫ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​​ന്‍റെ മൈ​സൂ​രു​വി​ലെ ഓറി​യ​ൻ​റ് ഫ്ലൈ​റ്റ്സ് ഏ​വിയേ​ഷ​ൻ അ​ക്കാ​ദ​മി സ്​​റ്റു​ഡ​ൻ​റ് പൈ​ല​റ്റ് ലൈ​സ​ൻ​സ് സമ്മാനിച്ചു. 

ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​സ്കൂ​ളി​ൽ 10 -ാം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് മൈ​സൂ​രു​വി​ലെ ഓ​റി​യ​ൻ​റ് ഫ്ലൈ​യി​ങ് സ്കൂ​ളി​ൽ ചേ​രു​ന്ന​തും തു​ട​ർ​ന്ന് വി​ജ​യ​ക​ര​മാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തും. ദു​ബൈ​യി​ൽ ബി​സി​ന​സു​കാ​ര​നാ​ണ് മു​നീ​ർ. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ പ്ല​സ്​ ടു ​സ​യ​ൻ​സ് ഗ്രൂ​പ്പ് പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നി​ലോ​ഫ​ർ മൈ​സൂ​രു​വി​ൽ പൈ​ല​റ്റ് പ​രി​ശീ​ല​നത്തിലാണ്. 18 വ​യ​സ്സ്​ തി​ക​ഞ്ഞാ​ൽ നി​ലോ​ഫ​റി​ന് ക​മേ​ഴ്സ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സ് നേ​ടാ​നാ​കും.