രോഗം മൂർച്ഛിച്ചതോടെ അമ്പുമല ആദിവാസി നഗറി നഗറില്‍നിന്ന് റോഡ് ഇല്ലാത്തതിനാല്‍ ഗോപിയെ കസേരയില്‍ ഇരുത്തി ചുമന്നാണ് ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള നിലമ്പൂര്‍-നായാടം പൊയില്‍ റോഡിലേക്ക് എത്തിച്ചത്.
മലപ്പുറം: എടവണ്ണ ചാലിയാറിലെ ആദിവാസി ഉന്നതിയിലെ അരിവാള്‍ രോഗം ബാധിച്ച കൗമാരക്കാരന്‍ മരിച്ചു. ചാലിയാര്‍ അമ്പുമല ആദിവാസി നഗറിലെ ഗോപി എ.ആര്‍ (16) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. ചാലിയാര്‍ പഞ്ചായത്തിലെ അമ്പുമല ആദിവാസി നഗറിലെ രാജുവിന്റെ മകനാണ് ഗോപി. അരിവാള്‍ രോഗത്തിന് (സിക്കിള്‍ സെല്‍ അനീമിയ) ചികിത്സയിലായിരുന്നു ഗോപി. ദിവസങ്ങളായി രോഗം ബാധിച്ചു ചികിത്സയിലായിരുന്നു. ഇന്നലെ രോഗം മൂർച്ഛിച്ചതോടെ അമ്പുമല ആദിവാസി നഗറി നഗറില്‍നിന്ന് റോഡ് ഇല്ലാത്തതിനാല്‍ ഗോപിയെ കസേരയില്‍ ഇരുത്തി ചുമന്നാണ് ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള നിലമ്പൂര്‍-നായാടം പൊയില്‍ റോഡിലേക്ക് എത്തിച്ചത്.
ഇവിടെ നിന്നും ജീപ്പില്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം ആറ് മണിയോടെ ഗോപി മരണപ്പെടുകയായിരുന്നു. മാതാവ്: ബന്ദു. രണ്ട് സഹോദരങ്ങളുണ്ട് ഗോപിക്ക്. ജനിതക രോഗമായ അരിവാള്‍ രോഗത്തിനെതിരെയുള്ള ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായിരുന്നു. ആരോഗ്യവകുപ്പ് അധികൃതര്‍ ഇവിടങ്ങളില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നുണ്ട്.


