ഷാരൂഖിനെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചിരുന്നു.

ഇടുക്കി: കുളമാവിൽ പിക്കപ്പ് വാനിനു പിന്നിൽ ബൈക്കിടിച്ച് 17 കാരൻ മരിച്ചു. നെടുംകണ്ടം ബാലഗ്രാം സ്വദേശി ഷാരൂഖ് ആണ് മരിച്ചത്. കരുണാപുരം എൻഎസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഫുട്ബോൾ സെലക്ഷൻ ക്യാമ്പിന് തൊടുപുഴയിലേക്ക് പോകും വഴിയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്നത് ഷാരൂഖ് ആണ്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന 13 കാരന് പരിക്കുണ്ട്. ഷാരൂഖിനെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചിരുന്നു.

Asianet News Live | Malayalam News Live | PV Anvar | Hema Committee | ഏഷ്യാനെറ്റ് ന്യൂസ്