Asianet News MalayalamAsianet News Malayalam

സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; ചോദ്യം ചെയ്ത 65-കാരനെ 17-കാരൻ കണ്ടക്ടർ തലയ്ക്കടിച്ച് വീഴ്ത്തി, സംഭവം കൊല്ലത്ത്

ഈസ്റ്റ് സ്കൂൾ ബസ് സ്റ്റോപ്പിലാണ് വാസുദേവന് ഇറങ്ങേണ്ടിയിരുന്നു. ബസ് സ്റ്റോപ്പിലെത്തിയപ്പോൾ നിർത്താൻ വാസുദേവൻ ആവശ്യപ്പെട്ടു. എന്നാൽ കണ്ടക്ടർ ഇത് കേട്ടില്ല.

17 year old private bus conductor arrested for attacking old man in kollam vkv
Author
First Published Sep 15, 2023, 1:17 AM IST

അഞ്ചൽ: കൊല്ലം അഞ്ചലിൽ ബസ് സ്റ്റോപ്പിൽ നിർത്താത്തത് ചോദ്യം ചെയ്തതിന് യാത്രക്കാരനായ വയോധികനെ മർദ്ദിച്ച സ്വകാര്യ ബസ് കണ്ടക്ടറായ പതിനേഴുകാരൻ അറസ്റ്റിൽ. കൊച്ചുകുരുവിക്കോണം സ്വദേശി 65 വയസുള്ള വാസുദേവനാണ് മർദ്ദനമേറ്റത്. ഇന്നലെ രാവിലെ എട്ടരയ്ക്കായിരുന്നു സംഭവം. കണ്ടക്ടറായ യുവാവ് വാസുദേവനെ അസഭ്യം പറഞ്ഞ് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

പുനലൂരിൽ നിന്നും അഞ്ചലിലേക്കുള്ള ഉപാസന ബസ്സിലെ യാത്രക്കാരനായിരുന്നു വയോധികനായ വാസുദേവൻ. ഈസ്റ്റ് സ്കൂൾ ബസ് സ്റ്റോപ്പിലാണ് വാസുദേവന് ഇറങ്ങേണ്ടിയിരുന്നു. ബസ് സ്റ്റോപ്പിലെത്തിയപ്പോൾ നിർത്താൻ വാസുദേവൻ ആവശ്യപ്പെട്ടു. എന്നാൽ കണ്ടക്ടർ ഇത് കേട്ടില്ല. അതിനിടയിൽ ആരോ ബല്ലും അടിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന കണ്ടക്ടർ ഡബിൾ ബെല്ലടിച്ചു. 

സ്റ്റോപ്പിൽ നിന്ന് കുറച്ച് മാറിയാണ് ബസ് നിർത്തിയത്. ഇത് വാസുദേവൻ ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം. വാസുദേവനെ അസഭ്യം പറഞ്ഞ കണ്ടക്ടർ ബസ്സിൽ നിന്നും ഇറങ്ങിയശേഷം പിന്നിലൂടെ വന്ന് തലയ്ക്കടിച്ചു  വീഴ്ത്തുകയായിരുന്നു. തലയ്ക്കും കൈയ്ക്കും നടുവിനും പരിക്കേറ്റ വാസുദേവനെ അഞ്ചൽ സർക്കാർ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത അഞ്ചൽ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

Read More : അനാശാസ്യം, മയക്കുമരുന്ന്; കൊച്ചിയിൽ 83 മസാജ് പാർലറുകളിൽ റെയ്ഡ്, 2 സ്ഥാനങ്ങൾക്കെതിരെ കേസ്, പൂട്ട് വീഴും
 

Follow Us:
Download App:
  • android
  • ios