കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കണ്ടെയിന്‍മെന്റ് സോണുകളുടെ പ്രഖ്യാപനം. 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി ഇന്ന് 18 പ്രദേശങ്ങളെ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കണ്ടെയിന്‍മെന്റ് സോണുകളുടെ പ്രഖ്യാപനം. 12 പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. 

കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ ഡിവിഷന്‍ 24 കൊടുവള്ളി സൗത്ത്, നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ഹെല്‍ത്ത് സെന്റര്‍ 15-നൊച്ചാട്, തുറയുര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10-ആക്കോല്‍, വാര്‍ഡ് 11-കുന്നംവയല്‍,നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍സ് ആറിലെ -വല്ലോറമലയിലെ കുട്ടാലിs റോഡ് മുതല്‍
മഎടോത്ത് താഴെ വരെയും പേരാമ്പ്ര -കുറ്റ്യാടി റോഡ് അതിരായി വരുന്ന പ്രദേശം എന്നിവ കണ്ടെയിന്‍മെന്റ് സോണുകളാണ്. 

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2-കാവിലിന്റെ മാപ്പറ്റ താഴെപറമ്പത്ത് മുക്ക് ഉള്‍പ്പെടുന്ന പ്രദേശം, മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4-എടത്തില്‍ മുക്ക്, 5 വാര്‍ഡിലെ ജനകീയമുക്ക്, കീരിക്കണ്ടി റോഡിന്റെ തെക്ക് ഭാഗം (മാണിക്കോത്ത് കോളനി ) കുറ്റിപ്പുറത്ത് ഭാഗം , ചിറ്റാരിക്കല്‍ ഭാഗം, വാര്‍ഡ് 2-വാര്‍ഡിലെ ജനകീയമുക്ക് ടൗണ്‍ തടത്തികണ്ടി ഭാഗം, പയ്യോളി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 5 ലെ പടിഞ്ഞാറ് കുട്ടിച്ചാത്തന്‍ റോഡ് , കിഴക്ക് പെരിങ്ങോട്ട് താഴെ ഭാഗം റോഡ്, തെക്ക് കിളച്ചുപറമ്പ് റോഡ് , വടക്ക് ലക്ഷമണന്റെ വീടിന്റെ തെക്ക് ഭാഗമള്ള ഇടവഴി, അരിക്കുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6- ഉട്ടേരി, മണ്ണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2-മൊടപ്പിലാവില്‍ നോര്‍ത്ത്, പുറമേരിഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 പുറമേരി, രാമനാട്ടുകര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ്
17-പാലക്കാപറമ്പ്, കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2-തീര്‍ഥങ്കര കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 44-കണിയാന്‍കന്ന്, കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2-പടനിലം എന്നിവയാണ് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍.

ജില്ലയിലെ 12 പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി...

കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 1,3,4,5,6,7,8,9,10,11,13,14,15,16, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 1,5,7,8,9, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 14, 8,
തലക്കുളത്തുര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 13,4
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ13,14
എടച്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9, 
വാണിമേല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6,
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10,
കക്കോടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ1,9,18,കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡുകളായ 15, 19,
നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8,
ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 34 എന്നിവയെയാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.