കാസർകോഡ് സ്വദേശി ഷിനോജിനെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുന്പാണ് ഇരുവരും മൈസൂരിലെ കോളേജിൽ വച്ച് പരിചയപ്പെടുന്നത്.
വൈത്തിരി: മൈസൂരിൽ പഠിക്കാനായി പോയ പത്തൊൻപത്കാരിയായ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ പരാതിയിൽ സഹപാഠി അറസ്റ്റിൽ. കാസർകോഡ് സ്വദേശി ഷിനോജിനെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുന്പാണ് ഇരുവരും മൈസൂരിലെ കോളേജിൽ വച്ച് പരിചയപ്പെടുന്നത്. തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ ഷിനോജ് ഒരുങ്ങിയതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
