ഹാഷിഷ് ഓയിലും സ്റ്റാമ്പും ആയി 19 കാരൻ പിടിയിൽ. എളമക്കര സ്റ്റേഷൻ പരിധിയിൽ താന്നിക്കൽ ഭാഗത്തു താമസിക്കുന്ന അതുൽ കൃഷ്ണ എന്ന യുവാവ് ആണ് പിടിയിലായത്.
കൊച്ചി: ഹാഷിഷ് ഓയിലും സ്റ്റാമ്പും ആയി 19 കാരൻ പിടിയിൽ. എളമക്കര സ്റ്റേഷൻ പരിധിയിൽ താന്നിക്കൽ ഭാഗത്തു താമസിക്കുന്ന അതുൽ കൃഷ്ണ എന്ന യുവാവ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പനങ്ങാട് വൈഷ്ണവ് എന്ന യുവാവിനെ പിടിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തിൽ രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് അതുൽ കൃഷ്ണ പിടിയിലായത്, 8 ഗ്രാം ഹാഷിഷ് ഓയിലും, 16 എൽഎസ്ഡി സ്റ്റാമ്പും, 61 സ്റ്റാമ്പ് പോലുള്ള പേപ്പറും ആണ് പിടിച്ചത്. അന്വേഷണത്തിൽ എസ് എച്ച് ഒ ഹരികൃഷ്ണൻ, എസ് ഐ മനോജ്, എസ് സി പി ഒ രാജേഷ്, അനീഷ്, ഗിരീഷ്, സുജിത്, സി പിഒ സ്റ്റെവിൻ എന്നിവർ ആണ് ഉള്ളത്.
പെരിഞ്ഞനത്ത് ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തെ പാര്‍ക്കിങ് ഏരിയയിൽ വച്ച് ആക്രമിച്ചു; പ്രതി പിടിയില്‍
