തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്തതിന് ഫെബ്രുവരി മാസം പിടിയിലായത് 1913 പേര്‍. 9,56,500 രൂപയാണ് ഇവരില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത്. പിഴ ഒടുക്കാത്ത വാഹനങ്ങള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. 

ചെക്ക് മെമ്മോ നല്‍കിയിട്ടുള്ളവരില്‍ കൃത്യസമയത്ത് പിഴ അടയ്ക്കാതിരുന്നാല്‍ കോടതിയില്‍ കേസ് നല്‍കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുക, ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര എന്നിങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കെതിരെ ഈ മാസം 31 വരെ പരിശോധന തുടരും.