മതിയായ രേഖകളില്ലാതെ മുത്തങ്ങ പൊന്‍കുഴി എക്‌സൈസ് ചെക്‌പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച പണം പിടികൂടി. രണ്ടു പേര്‍ അറസ്റ്റില്‍. ഇവര്‍ സഞ്ചരിച്ച കാറുകളും കസ്റ്റഡിയിലെടുത്തു.  2.44 കോടിയിലധികം രൂപയാണ് പിടികൂടിയത്. 

കല്‍പ്പറ്റ: മതിയായ രേഖകളില്ലാതെ മുത്തങ്ങ പൊന്‍കുഴി എക്‌സൈസ് ചെക്‌പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച പണം പിടികൂടി. രണ്ടു പേര്‍ അറസ്റ്റില്‍. ഇവര്‍ സഞ്ചരിച്ച കാറുകളും കസ്റ്റഡിയിലെടുത്തു. 2.44 കോടിയിലധികം രൂപയാണ് പിടികൂടിയത്. രാവിലെ എട്ട് മണിയോടെ രണ്ട് കാറുകളിലായാണ് ഇവര്‍ ചെക്‌പോസ്റ്റിലെത്തിയത്. കൊടുവള്ളി സ്വദേശികളായ അബ്ദുള്‍ ലത്തീഫ്, ജയ്‌സണ്‍ എന്നിവരെയാണ് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍റെ നേതൃത്വത്തില്‍ പിടി കൂടിയത്.