വാടക വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍. 

ചാരുംമൂട്: സ്ത്രീകള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍. താമരക്കുളം മേക്കുംമുറി സിനില്‍ ഭവനത്തില്‍ സനല്‍ രാജ് (38) താമരക്കുളം മേക്കുംമുറി വല്യത്ത്മന്‍സില്‍ സുലൈമാന്‍കുട്ടി (50) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.