Asianet News MalayalamAsianet News Malayalam

സഹോദരന്മാർ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത ചൂണ്ടികാട്ടി നാട്ടുകാര്‍

ഒന്നര ഏക്കറോളം വരുന്ന പറമ്പിന്റെ നടുക്ക് ആണ് ഇവരുടെ വീട്. സഹോദരിമാരും ആയി വസ്തുതർക്കങ്ങൾ നിലനിന്നിരുന്നതായി അയൽക്കാർ പറയുന്നു. ഫോർട്ട് അസിസ്റ്റന്റ് കമീഷണർ ദിനിലിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്

2 brothers suicide in venganoor thiruvananthapuram
Author
Thiruvananthapuram, First Published Jan 31, 2019, 1:40 PM IST

തിരുവനന്തപുരം: വെങ്ങാനൂർ പുല്ലാന്നിമുക്ക് പ്ലാവിളയിൽ 2 സഹോദരന്മാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ വ്യക്തമാക്കിയതോടെ പൊലീസ് അന്വേഷണവും ശക്തമാക്കി. പുല്ലാന്നിമുക്ക് പ്ലാവിള റോഡിൽ, പ്ലാവിള വീട്ടിൽ  അജിത്കുമാർ (46) അജുകുമാർ (44) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരെ കൂടാതെ 97 വയസ്സുള്ള അമ്മയും ഈ വീട്ടിലായിരുന്നു താമസം. ഒന്നര ഏക്കറോളം വരുന്ന പറമ്പിന്റെ നടുക്ക് ആണ് ഇവരുടെ വീട്. സഹോദരിമാരും ആയി വസ്തുതർക്കങ്ങൾ നിലനിന്നിരുന്നതായി അയൽക്കാർ പറയുന്നു. ഫോർട്ട് അസിസ്റ്റന്റ് കമീഷണർ ദിനിലിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

Follow Us:
Download App:
  • android
  • ios