ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാർ ആണ് ഇവർ. കേരളത്തിൽ നിന്ന് തിരികെ പോകുമ്പോഴാണ് അപകടം ഉണ്ടായത്.  

ചെന്നൈ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ 2 മലയാളികൾക്ക് ദാരുണാന്ത്യം. കൃഷ്ണഗിരി-ബംഗളുരു ദേശീയപാതയിലുണ്ടായ അപകടത്തിലാണ് അടൂർ സ്വദേശികളായ സന്ദീപ്, അമൻ എന്നിവർക്ക് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇവരിൽ റിയാസ് എന്നയാളുടെ നില ഗുരുതരമാണ്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാർ ആണ് ഇവർ. കേരളത്തിൽ നിന്ന് തിരികെ പോകുമ്പോഴാണ് അപകടം ഉണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്