ലിഫ്റ്റിന്റെ വാതില്‍ തുറക്കുന്ന പ്രത്യേക ഉപകരണം ഉപയോഗിച്ച് ഇരുവരെയും അഗ്‌നിശമന സേന പുറത്തിറക്കുകയായിരുന്നു. 

ആലപ്പുഴ: മിനി സിവില്‍ സ്റ്റേഷനില്‍ ഓഫിസ് ആവശ്യത്തിന് എത്തിയ രണ്ടുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി. ഇന്ന് രാവിലെയാണ് സംഭവം. സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയില്‍ എത്തിയപ്പോള്‍ വൈദ്യുതി നിലക്കുകയായിരുന്നു. രണ്ട് പേരാണ് ആ സമയം ലിഫ്റ്റില്‍ ഉണ്ടായിരുന്നത്. ലിഫ്റ്റില്‍ ആളു കുടുങ്ങിയത് അറിഞ്ഞ അധികൃതര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. ലിഫ്റ്റിന്റെ വാതില്‍ തുറക്കുന്ന പ്രത്യേക ഉപകരണം ഉപയോഗിച്ച് ഇരുവരെയും അഗ്‌നിശമന സേന പുറത്തിറക്കുകയായിരുന്നു. നിരന്തരം മിനി സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് കേട് ആകുന്ന സംഭവം ഉണ്ടാകാറുണ്ടെന്നും അഗ്‌നിശമന സേന അറിയിച്ചു.