2 വയസുകാരൻ അടുക്കളയിൽ കളിക്കുന്നതിനിടെ വീട്ടുകാരുടെ ശ്രദ്ധമാറി; തലയിൽ കുടുങ്ങിയ പാത്രം മുറിച്ചെടുത്ത് മാറ്റി

തൂണേരി കോമത്ത്കണ്ടി ഷജീറിന്റെ മകന്‍ രണ്ട് വയസുകാരനായ ആദി യമാനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. 

2 year old boy gets stuck in head with pot while playing in kitchen

കോഴിക്കോട്: വീട്ടിലെ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ രണ്ട് വയസുകാരന്റെ തല അബദ്ധത്തില്‍ പാത്രത്തിനുള്ളില്‍ കുടുങ്ങി. തൂണേരി കോമത്ത്കണ്ടി ഷജീറിന്റെ മകന്‍ രണ്ട് വയസുകാരനായ ആദി യമാനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടയില്‍ വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ കുട്ടിയുടെ തല പാത്രത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. വീട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും പാത്രം മാറ്റാന്‍ സാധിക്കാതെ വന്നതോടെ കുഞ്ഞിനെ നാദാപുരം അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ചു.  അഗ്നി രക്ഷാ സേനാംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് പരിക്കുകളൊന്നും കൂടാതെ പാത്രം മുറിച്ചുമാറ്റി. പരിഭ്രമിച്ച് എത്തിയ ആദി തന്നെ രക്ഷപ്പെടുത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് നിറപുഞ്ചിരി നല്‍കിയാണ് അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് മടങ്ങിയത്.

വടകര മീൻമാർക്കറ്റിൽ നിർത്തിയിട്ട സ്കൂട്ടർ, സീറ്റിനടിയിൽ ഒളിപ്പിച്ച സാധനം പൊക്കി; യുവാവ് എംഡിഎംഎയുമായി പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios