ഇടവ റെയിൽവേ സ്റ്റേഷന് സമീപം  ട്രാക്കിൽ വീണ് കിടന്ന കുട്ടിയെ പ്രദേശവാസികളാണ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നും വീണു യുവതിക്ക് പരിക്ക്. ആലപ്പുഴ പള്ളിപ്പുറം സ്വദേശിനിയായ പരവംവേലിയിൽ ഷിജിയുടെ മകൾ സൂര്യമോൾ പി. എസ് (20 ) ആണ് ട്രെയിനിൽ നിന്നും വീണത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൂര്യയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ 8:50ന് തിരുവനന്തപുരത്തേക്ക് പോയ ഇൻറർ സിറ്റി എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പെൺകുട്ടി വീണത്. ഇടവ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ വീണ് കിടന്ന കുട്ടിയെ പ്രദേശവാസികളാണ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

യുവതിയുടെ നില അതീവ ഗുരുതരമല്ലെന്ന് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. യുവതിയുടെ ബാഗിൽ നിന്ന് കിട്ടിയ വിവരങ്ങൾ വെച്ചാണ് ആളെ തിരിച്ചറിഞ്ഞത്. എങ്ങിനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല. റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങി. അപകടം നടന്നപ്പോൾ റെയിൽവെ പാളത്തിനടുത്ത് ആളുകളുണ്ടായതിനാൽ വേഗത്തിൽ സൂര്യയെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചിരുന്നു.