അതേസമയം, വൈകുന്നേരം മുതൽ തിരുവനന്തപുരം ജില്ലയിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുകയാണ്. 

തിരുവനന്തപുരം: വർക്കലയിൽ ഇടിമിന്നലേറ്റ് 20കാരൻ മരിച്ചു. വർക്കല അയിരൂർ സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു അപകടം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുടുംബാംഗങ്ങളുമൊത്ത് വീട്ടിനുള്ളിൽ ഇരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. പിന്നാലെ കുടുംബാംഗങ്ങൾ പെട്ടെന്ന് തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, വൈകുന്നേരം മുതൽ തിരുവനന്തപുരം ജില്ലയിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുകയാണ്. 

'യാതൊരു ദയയും അർഹിക്കുന്നില്ല', പ്രതിയുടെ ക്രൂരത തെളിഞ്ഞപ്പോൾ കോടതി വിധിന്യായത്തിൽ കുറിച്ചു; 47 വർഷം കഠിന തടവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം