വണ്ടന്‍മേട്: രോഗപ്രതിരോധ ശേഷി കുറയുന്ന അപൂർവ്വരോഗം ബാധിച്ച ഇടുക്കി വണ്ടൻമേട്ടിലെ സ്നേഹമോൾ എന്ന ഇരുപതുകാരി ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. വീട്ടുചെലവിന് പോലും വഴിയില്ലാതിരിക്കെ, മാസം ചികിത്സക്കായി 25000 രൂപവേണമെന്നതാണ് സ്നേഹയേയും കുടുംബത്തേയും പ്രതിസന്ധിയിലാക്കിയത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് രോഗപ്രതിരോധ ശേഷി കുറയുന്ന സിസ്റ്റമിക് ലൂപ്പസ് എറിതെമാറ്റോസസ് (എസ്എൽഇ) എന്ന മാരക രോഗം സ്നേഹമോളെ പിടികൂടുന്നത്. 

അന്ന് മുതൽ വേദനകളുടെയും മരുന്നുകളുടെയും മാത്രം ലോകത്താണ് ഈ പെൺകുട്ടി. ഉണ്ടായിരുന്ന സ്ഥലം വിറ്റും, കടം വാങ്ങിയുമാണ് ഇത്രനാളും സ്നേഹയെ ചികിത്സിച്ചത്. ഇതിനിടെ വാഹനാപകടത്തിൽ അമ്മ വത്സമ്മയ്ക്ക് പരിക്കേറ്റതും കുടുംബത്തിന് തിരിച്ചടിയായി. തങ്ങളുടെ ദുരവസ്ഥ കണ്ട് ആരെങ്കിലും സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

SNEHAMOL CM

CHUNDAYIL HOUSE,PULIYANMALA ,KULATHILMEDU,IDUKKI-

PH-9947348353,6238575548

A/C DETAILS

VALSAMMA MANI

UNION BANK,VANDANMEDU BRANCH

A/C-336902120000046

IFSC -UBIN0533696

GOOGLEPAY NUMBER- 6238575548