Asianet News MalayalamAsianet News Malayalam

പുലർച്ചെയോടെ ഫാമിൽ ചത്ത നിലയിൽ കണ്ടെത്തിയത് രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ, കാരണം കീരിയെന്ന് വിശദീകരണം

ജൈവ കര്‍ഷകന്റെ ഫാമിലെ രണ്ടായിരത്തോളം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ചത്തനിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് 11ാം വാര്‍ഡ് താമരച്ചാല്‍ ക്ഷേത്രത്തിനു സമീപം വട്ടച്ചിറവീട്ടില്‍ സുനിലിന്റെ ഫാമിലെ കോഴിക്കുഞ്ഞുങ്ങളാണു ചത്തത്. 

2000 broiler chickens were found dead in an organic farmers farm
Author
First Published Sep 25, 2022, 5:24 PM IST

ആലപ്പുഴ: ജൈവ കര്‍ഷകന്റെ ഫാമിലെ രണ്ടായിരത്തോളം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ചത്തനിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് 11ാം വാര്‍ഡ് താമരച്ചാല്‍ ക്ഷേത്രത്തിനു സമീപം വട്ടച്ചിറവീട്ടില്‍ സുനിലിന്റെ ഫാമിലെ കോഴിക്കുഞ്ഞുങ്ങളാണു ചത്തത്. കീരി ആക്രമിച്ചതാകാം കാരണമെന്നാണു മൃഗസംരക്ഷണവകുപ്പിന്റെ നിഗമനം. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

അഞ്ചുദിവസംമാത്രം പ്രായമുള്ളതാണു കോഴിക്കുഞ്ഞുങ്ങള്‍. പുലര്‍ച്ചെയാണ് ഇവയെ ചത്തനിലയില്‍ കണ്ടത്. മൃഗസംരക്ഷണവകുപ്പധികൃതര്‍ പരിശോധന നടത്തി. കഞ്ഞിക്കുഴി മൃഗാശുപത്രിയിലെ ഡോ. ലിറ്റി എം. ചെറിയാന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിച്ചു. ഇതിനുമുന്‍പും ഈ പ്രദേശത്ത് കോഴിക്കുഞ്ഞുങ്ങളെ കീരികള്‍ ആക്രമിച്ചിട്ടുണ്ട്.  പഞ്ചായത്തു വൈസ് പ്രസിഡന്റും കര്‍ഷകസംഘം ഏരിയ സെക്രട്ടറിയുമായ എം. സന്തോഷ് കുമാര്‍, മേഖല സെക്രട്ടറി എച്ച്. അഭിലാഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. നഷ്ടപരിഹാരം ലഭിക്കുന്നതിനു മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്.

അതേസമയം നിലമ്പൂരിൽ നിന്ന് ദാരുണമായൊരു സംഭവത്തിന്റെ വാർത്ത ഇന്നലെ പുറത്തുവന്നു. നിലമ്പൂർ ച​ന്ത​ക്കു​ന്നി​ല്‍ പ്ര​സ​വ​ത്തി​നി​ടെ തെ​രു​വു​നായയെ അടിച്ചോടിച്ചെന്നായിരുന്നു വാർത്ത. കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. ര​ണ്ടു കു​ഞ്ഞു​ങ്ങ​ള്‍ പു​റ​ത്തെ​ത്തി​യ ശേ​ഷം മൂ​ന്നാ​മ​ത്തെ കു​ഞ്ഞി​ന്‍റെ ത​ല പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് നായയു​ടെ ന​ടു​വി​ന് ആ​രോ വ​ടി​കൊ​ണ്ട​ടി​ച്ച​ത്. നായ പ്രാ​ണ​വേ​ദ​ന​യോ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പാ​തി പു​റ​ത്തു വ​ന്ന കു​ഞ്ഞു​മാ​യി നായ അ​ല​യു​ന്ന​ത് കഴിഞ്ഞ ദിവസം രാ​വി​ലെ​യാ​ണ് സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​കരുടെ ശ്രദ്ധ​യി​ല്‍​പ്പെ​ട്ട​ത്. 

Read more: തൊഴിലുറപ്പ് പദ്ധതിയിലൂടെ ചുറ്റുമതിൽ, ക്ലബ് പ്രവർത്തനം ഉഷാറാക്കും, 'ലഹരി'യെ പൂട്ടാൻ വയനാട്ടിലെ സ്കൂളുകൾ

തുടർന്ന് എ​മ​ര്‍​ജ​ന്‍​സി റെ​സ്ക്യു ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നായ​യെ പി​ടി​കൂ​ടി വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ലി​ലെ​ത്തി​ച്ചു. ഡോ​ക്ട​ര്‍ ല​ഘു​ശ​സ്ത്ര​ക്രി​യ ന​ട​ത്തി നായയു​ടെ വ​യ​റ്റി​ല്‍ നി​ന്ന് പാ​തി​പു​റ​ത്തു​വ​ന്ന​ത​ട​ക്കം ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. ച​ത്ത് അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃതദേഹങ്ങൾ. പ്ര​സ​വി​ച്ച ര​ണ്ടു കു​ഞ്ഞു​ങ്ങ​ളെ വ​ഴി​യ​രി​കി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി അ​മ്മ​യ്ക്ക​രി​കി​ലാ​ക്കി കൂ​ട്ടി​ല​ട​ച്ചു. 

പി​ന്നീ​ട് വൃ​ത്തി​യാ​ക്കാ​ന്‍ കൂ​ട് തു​റ​ന്ന​പ്പോ​ള്‍ ത​ള്ള​പ്പ​ട്ടി ഓ​ടി​പ്പോ​യി. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും മറ്റും പാ​ലും ബി​സ്ക​റ്റും കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്നു​ണ്ട്. കു​ഞ്ഞു​ങ്ങ​ളെ തേ​ടി ത​ള്ള​പ്പ​ട്ടി വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ കൂ​ടി​ന്‍റെ വാ​തി​ല്‍ തു​റ​ന്നി​ട്ടി​ട്ടു​ണ്ട്. എ​തെ​ങ്കി​ലും വീ​ട്ടു​പ​രി​സ​ര​ത്ത് പ്ര​സ​വി​ക്കു​മ്പോഴാ​കാം നായയ്​ക്ക് അ​ടി​യേ​റ്റ​തെ​ന്ന് ക​രു​തു​ന്നു.
 

Follow Us:
Download App:
  • android
  • ios