തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് സാന്ദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃശൂര്‍: തൃശൂര്‍ മാന്ദാമംഗലം പൊന്നൂക്കരയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരവീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്രയാണ് (24) മരിച്ചത്. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് ആറുമാസം പ്രായമായ കുഞ്ഞുണ്ട്. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് സാന്ദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ് സാന്ദ്ര. സംസ്കാരം പിന്നീട്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) 

Read More : നാടു വിടാൻ ബെഞ്ചമിൻ കണ്ട വഴി, സ്വന്തം വീട്ടിൽ മോഷണം; ഭാര്യയുടെ 11 പവനുമായി മുങ്ങി, കേരളം വിടും മുമ്പ് പൊക്കി