മലപ്പുറം: ജില്ലയിൽ ഇന്ന് 338 പേർ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. ഇതുവരെ 8,392 പേരാണ് ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗമുക്തി നേടുന്നവർ അനുദിനം വർധിച്ചുവരികയാണെന്നും കൂട്ടായ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമാണിതെന്നും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. 

അതേസമയം, ഇന്ന് 249 പേർക്കാണ് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. 236 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം സ്ഥിരീകരിച്ചത്. 14 പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല. വൈറസ് ബാധയുണ്ടായ നാല് പേർ ആരോഗ്യ പ്രവർത്തകരുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.