Asianet News MalayalamAsianet News Malayalam

25 അടി ഉയരം, 5000 ചതുരശ്ര അടി വിസ്തീര്‍ണം; സഞ്ചാരികളെ കാത്ത് കോവളത്തെ കൗതുകക്കാഴ്ച

കോവളത്തെത്തുന്ന സഞ്ചാരികൾക്ക് കൗതുകമായി സൗരയൂഥ കാഴ്ചകളൊരുങ്ങി

25 feet high, 5000 square feet in area curious sight of Kovalam awaits the tourists
Author
First Published Oct 22, 2023, 9:30 PM IST

തിരുവനന്തപുരം: കോവളത്തെത്തുന്ന സഞ്ചാരികൾക്ക് കൗതുകമായി സൗരയൂഥ കാഴ്ചകളൊരുങ്ങി. ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ പ്രചരണ ഭാഗമായാണ് വെള്ളാറിൽ ആര്‍ട് വാള്‍ സജ്ജമാക്കിയത്. 

25 അടി ഉയരത്തില്‍ 5000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള വലിയ ചുവരിലാണ് സൗരയൂഥം ഉള്‍പ്പെടെ പ്രപഞ്ചവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചത്. കെപി അജയ്, ടിഎസ് രഞ്ജിത്, വിസി വിവേക്, പ്രദീഷ് രാജ്, തുഷാര ബാലകൃഷ്ണന്‍, അജിത് രംഗന്‍, ശിവന്‍കുട്ടി, മിലന്‍ എന്നിവരടങ്ങുന്ന ബ്രാന്‍ഡണ്‍ പ്രൊഡക്ഷന്‍സാണ് ചിത്രരചന പൂർത്തിയാക്കിയത്. കേരള ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ കെ എസ്‌ എസ്‌ ടി ഇയും അമ്യൂസിയം ആർട് സയൻസും ചേർന്ന് ‘ലൈഫ് സയൻസ്’ എന്ന വിഷയത്തിൽ അധിഷ്ഠിതമായി തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് ഡിസംബറില്‍ സയന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 

Read more;  കണ്ണൂരില്‍ വിവാഹ സല്‍ക്കാരത്തിനിടെ തേനീച്ചക്കൂട് ഇളകി; 50ഓളം പേര്‍ക്ക് കുത്തേറ്റു

ക്യൂറേറ്റ് ചെയ്ത അതിവിപുലമായ ശാസ്ത്രപ്രദർശനം ഉൾപ്പെടുന്ന ഫെസ്റ്റിവൽ കോംപ്ലക്‌സ് ആയിരിക്കും മുഖ്യ ആകർഷണം. ഇതിനായി കെ എസ് ഐ ഡിസിയുടെ 20 ഏക്കര്‍ സ്ഥലത്ത് 2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പവലിയനാണ് തയ്യാറാകുന്നത്. ജര്‍മന്‍, യുഎസ് കോണ്‍സുലേറ്റുകളും ബ്രിട്ടീഷ് കൗണ്‍സില്‍, അമേരിക്കയിലെ സ്മിത്ത്സോണിയന്‍ സെന്റര്‍, യുകെയിലെ മ്യൂസിയം ഓഫ് മൂണ്‍,കേരള സാങ്കേതിക സർവ്വകലാശാല, ഐസര്‍, ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ മ്യൂസിയം, കേരള സ്റ്റാര്‍ട്ടപ് മിഷന്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങി നിരവധി ദേശീയ, അന്തർ ദേശീയസ്ഥാപനങ്ങളും സംഘടനകളും സംഘാടനത്തിൽ സഹകരിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios