Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ 25 പേര്‍ക്ക് കൂടി കൊവിഡ്; എല്ലാവര്‍ക്കും രോഗബാധ സമ്പര്‍ക്കത്തിലൂടെ

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 887 ആയി. ഇതില്‍ 542 പേര്‍ രോഗമുക്തരായി. രണ്ടു പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 343 പേരാണ് ചികിത്സയിലുള്ളത്.

25 new case of covid reported in Wayanad
Author
Kalpetta, First Published Aug 9, 2020, 10:56 PM IST

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് (09/08/20) 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 25 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 887 ആയി. ഇതില്‍ 542 പേര്‍ രോഗമുക്തരായി. രണ്ടു പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 343 പേരാണ് ചികിത്സയിലുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വെള്ളമുണ്ട സ്വദേശിനി (55), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി തിരിച്ചെത്തിയ വ്യക്തിയുടെ സമ്പര്‍ക്കത്തിലുള്ള ചുള്ളിയോട് സ്വദേശിനി (34), മൂന്ന് കുമ്പളേരി സ്വദേശികള്‍ (53, 52, 48), രണ്ട് നീര്‍ച്ചാല്‍ സ്വദേശികള്‍ (28, 20), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ മൂന്ന് കാരക്കാമല സ്വദേശികള്‍ (59, 28, 55), വാളാട് സമ്പര്‍ക്കത്തിലുള്ള നാല് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും, നല്ലൂര്‍നാട് ക്യാന്‍സര്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന തോണിച്ചാല്‍ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക (36),  കോവിഡ് ബാധിച്ച് മരണപ്പെട്ട കല്‍പ്പറ്റ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള കാക്കവയല്‍ സ്വദേശി (24), മൂന്ന് കല്‍പ്പറ്റ സ്വദേശികള്‍ (43, 32, 55 ), ജൂലൈ മാസം 22 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അമ്പലവയല്‍ സ്വദേശി (53), കോഴിക്കോട് സ്വകാര്യ ലാബില്‍ രോഗം സ്ഥിരീകരിച്ച പനമരം സ്വദേശി (67), മാടക്കുന്ന് സ്വദേശിനി (35) തുടങ്ങിയവരാണ് രോഗം സ്ഥിരീകരിച്ചവര്‍.

രോഗമുക്തരായവര്‍:

31 വാളാട് സ്വദേശികള്‍ (15 പുരുഷന്‍, 9 സ്ത്രീകള്‍, 7 കുട്ടികള്‍), രണ്ട് ബത്തേരി സ്വദേശികള്‍, മൂന്ന് കെല്ലൂര്‍ സ്വദേശികള്‍, മൂന്ന് പിലാക്കാവ് സ്വദേശികള്‍, രണ്ട് ആയിരംകൊല്ലി സ്വദേശികള്‍, വടുവഞ്ചാല്‍, നല്ലൂര്‍നാട്, പുല്‍പ്പള്ളി, മാനന്തവാടി, പനമരം, ചീരാല്‍, മീനങ്ങാടി സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

131 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 131 പേരാണ്. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ 2798 ആയി. ഇന്ന് വന്ന 33 പേര്‍ ഉള്‍പ്പെടെ 385 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Follow Us:
Download App:
  • android
  • ios