Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് 27 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് പേര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ

പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കണ്ണൂരും മറ്റുള്ളവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനില്‍ ചികിത്സയിലാണ്.

27 new covid 19 case confirmed in malappuram today
Author
Malappuram, First Published Jun 7, 2020, 6:33 PM IST

മലപ്പുറം: മലപ്പുറം ജില്ലയില്‍ 27 പേര്‍ക്ക് കൂടി ഇന്ന്  കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 24 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ഒരാള്‍ ചെന്നൈയില്‍ നിന്നുമെത്തിയതുമാണ്. രണ്ട്  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കണ്ണൂരും മറ്റുള്ളവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയുടെ കൂടെ ചെമ്മാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ 22 കാരന്‍, കഴിഞ്ഞ ദിവസം രോഗബാധ കണ്ടെത്തിയ അസം സ്വദേശി മഞ്ചേരിയില്‍ ജോലി ചെയ്തിരുന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശി 50 കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ കണ്ടെത്തിയിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍- മെയ് 28ന് ചെന്നൈയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ തിരിച്ചെത്തിയ നിലമ്പൂര്‍ എരിഞ്ഞാംപൊയില്‍ സ്വദേശിയായ 22 കാരന്‍, മെയ് 26 ന് അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴി തിരിച്ചെത്തിയവരായ കോട്ടക്കല്‍ സ്വദേശി 59 വയസുകാരി, തിരൂര്‍ തലക്കാട് പുല്ലൂര്‍ സ്വദേശി 30 കാരന്‍, വളാഞ്ചേരി കാവുംപുറത്ത് താമസിക്കുന്ന 36 കാരന്‍, തിരൂര്‍ കരുവള്ളി സ്വദേശി 39 കാരന്‍, പരുതൂര്‍ സ്വദേശിയായ 26 കാരന്‍, മെയ് 26 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തവനൂര്‍ സ്വദേശി 50 കാരന്‍, മെയ് 26 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരുമ്പടപ്പ് വെന്നേരി പുന്നൂര്‍ക്കുളം സ്വദേശി 29 കാരന്‍, മെയ് 27 ന് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയവരായ ആതവനാട് വെട്ടിച്ചിറ സ്വദേശി 41 കാരന്‍,  തൃപ്രങ്ങോട് ചമ്രവട്ടം സ്വദേശി 26 കാരന്‍, തിരൂര്‍ വളവന്നൂര്‍ സ്വദേശി 29 കാരന്‍, പെരുമണ്ണ ക്ലാരി സ്വദേശി 45 കാരന്‍, ആലങ്കോട് സ്വദേശി 42 കാരന്‍, ചുങ്കത്തറ സ്വദേശി 42 കാരന്‍, മെയ് 28 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്നാനി സ്വദേശി 27 കാരന്‍, മെയ് 27 ന് അബുദബിയില്‍ നിന്ന് തിരുവനന്തപുരം വഴി തിരിച്ചെത്തിയവരായ മാറാക്കര സ്വദേശി 42 കാരന്‍, ആലങ്കോട് സ്വദേശിനിയായ 45 വയസുകാരി, മെയ് 26 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയവരായ കാളികാവ് സ്വദേശി 36 കാരന്‍, എ.ആര്‍ നഗര്‍ സ്വദേശി 43 കാരന്‍, പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി 46 കാരന്‍, കുറ്റിപ്പുറം സ്വദേശി 30 കാരന്‍, എടക്കര മുണ്ടേരി സ്വദേശിനിയായ 27 വയസുകാരി, ഈശ്വരമംഗലം സ്വദേശി 50 വയസുകാരന്‍, മെയ് 21 ന് റിയാദില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വഴിക്കടവ് സ്വദേശി 43 കാരന്‍, ജൂണ്‍ നാലിന് ഖത്തറില്‍ നിന്ന് കണ്ണൂരിലെത്തിയ കൂട്ടിലങ്ങാടി കുറുവ സ്വദേശി 43 കാരന്‍ എന്നിവരാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍. ഇതില്‍ കൂട്ടിലങ്ങാടി കുറുവ സ്വദേശി കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഐസൊലേഷനിലുള്ളത്.

Follow Us:
Download App:
  • android
  • ios