എറണാകുളം-കായംകുളം യാത്ര, അതും കെഎസ്ആർടിസിയിൽ, ആർക്കും സംശയം തോന്നില്ല! വഴിയിൽ പൊലീസ് തടഞ്ഞു, യുവാക്കൾ പിടിയിൽ
ബസിനകത്ത് സംശയാസ്പദ സാഹചര്യത്തിൽ കണ്ട യുവാക്കളുടെ കൈയ്യിലുണ്ടായിരുന്ന പൊതി അഴിച്ച് നോക്കിയപ്പോഴാണ് കഞ്ചാവാണെന്ന് കണ്ടെത്തിയത്
ചേർത്തല: കെ എസ് ആർ ടി ബസ് തടഞ്ഞ് നിർത്തി യാത്രക്കാരായ രണ്ട് യുവാക്കളിൽ നിന്നും 3 കിലോ കഞ്ചാവ് പിടികൂടി. ബുധനാഴ്ച ഉച്ചയോടെ എസ് എൻ കോളേജിന് സമീപമായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് കായംകുളത്തേയ്ക്ക് പോയ കെ എസ് ആർ ടി ബസ് യാത്രക്കാരുടെ കൈയ്യിൽ കഞ്ചാവ് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാരാരിക്കുളം സി ഐ എ. വി ബിജുവിന്റെ നേതൃത്വത്തിലായിരുന്നു ബസ് തടഞ്ഞ് നിർത്തി പരിശോധന നടത്തിയത്.
സംശയാസ്പദ സാഹചര്യത്തിൽ കണ്ട യുവാക്കളുടെ കൈയ്യിലുണ്ടായിരുന്ന പൊതി അഴിച്ച് നോക്കിയപ്പോഴാണ് കഞ്ചാവാണെന്ന് കണ്ടെത്തിയത്. കുമാരപുരം സ്വദേശി ടോം, ചെറുതന സ്വദേശി അഭിജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് എവിടെ നിന്ന് കൊണ്ടുവന്നുവെന്നും ഇതിന് പിന്നിലുള്ളവരെയും കുറിച്ച് അന്വഷണം തുടങ്ങിയതായി മാരാരിക്കുളം എസ് എച്ച് ഒ പറഞ്ഞു.
കച്ച് മേഖലയിലെ അതിതീവ്ര ന്യൂനമർദ്ദം അറബിക്കടലിലേക്ക്, കേരളത്തിൽ വീണ്ടും അതിശക്ത മഴ സാധ്യത
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം