മലപ്പുറം: പൊന്നാനി പുളിക്കക്കടവിലുണ്ടായ വാഹനാപകത്തില്‍ തിരൂർ സ്വദേശികളായ മൂന്നു പേർ മരണപ്പെട്ടു. പൊന്നാനി, കുണ്ടുകടവ് ജംഗ്ഷൻ- പുറങ് റൂട്ടിൽ പുളിക്കക്കടവ് പരിസരത്ത് KL55Q2673 നമ്പർ കാറും, KL53M2789 നമ്പർ ലോറിയുമാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ കാർ യാത്രികരായിരുന്ന, തിരൂർ, ബി പി അങ്ങാടി സ്വദേശികളായ ഒരു സ്ത്രീയടക്കം മൂന്നു പേരാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ഒരാളെ തൃശൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.