Asianet News MalayalamAsianet News Malayalam

കൊല്ലത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു, ഡ്രൈവർ അടക്കം ആശുപത്രിയിൽ

കല്ലമ്പലത്ത് നിന്നും കിളിമാനൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൻ്റെ മുൻഭാഗം തകർന്നു 

3 Injured in KSRTC bus accident in nilamel kollam
Author
First Published Aug 22, 2024, 9:29 PM IST | Last Updated Aug 22, 2024, 9:30 PM IST

കൊല്ലം: നിലേമേൽ പളളിക്കൽ റോഡിൽ കെഎസ്ആർടിസി ബസും റോഡ് പണിക്ക് ടാർ നിരത്തുന്ന യന്ത്രവും (പേവർ യന്ത്രം) കൂട്ടിയിടിച്ച് അപകടം. കല്ലമ്പലത്ത് നിന്നും കിളിമാനൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറും കണ്ടക്ടറും ഒരു യാത്രക്കാരനും മാത്രമേ ബസിൽ ഉണ്ടായിരുന്നുള്ളൂ. അപകടത്തിൽ ബസിൻ്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ചികിത്സയിലാണ്. കണ്ടക്ടർക്കും യാത്രക്കാരനും പരിക്ക് ഗുരുതരമല്ല. 

പുതുപ്പള്ളി അർജുനൻ ഇനി ഓർമ; ചെരിഞ്ഞത് 40ാമത്തെ വയസിൽ; ഒരാഴ്ചയായി ചികിത്സയിൽ കഴിയവേ അന്ത്യം

 

 

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios