കഴിഞ്ഞ ദിവസവും 81 കിലോഗ്രാം കഞ്ചാവുമായി 6 ഇതര സംസ്ഥാന തൊഴിലാളികൾ പാലക്കാട് പൊലീസിന്‍റെ പിടിയിലായിരുന്നു

പാലക്കാട്: പാലക്കാട് ടൗൺ നോർത്ത് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ 13.528 കിലോഗ്രാം കഞ്ചാവ് പിടികൂടി. ട്രെയിൻ മാർഗ്ഗം ഇതര സംസ്ഥാന തൊഴിലാളികൾ നടത്തുന്ന ലഹരി കടത്ത് തടയുന്നതിന് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവും പ്രതികളും ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസവും 81 കിലോഗ്രാം കഞ്ചാവുമായി 6 അന്യ സംസ്ഥാന തൊഴിലാളികൾ പാലക്കാട് പൊലീസിന്‍റെ പിടിയിലായിരുന്നു.

മരണം സംഭവിച്ചത് ഈ മാസം നാലിന്, 16 ദിവസങ്ങൾക്ക് ശേഷം കല്ലറ തുറന്നു; അന്വേഷണത്തിൽ നിർണായകം, ഇനി പോസ്റ്റ്മോർട്ടം

ഇന്ന് 13.528 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത് ശശികാന്ത്ഭിര്‍, നരേന്ദ്രമാലി, ശുഭന്‍മാലി എന്നിവരാണെന്ന് പൊലിസ് അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികൾ കേരളത്തിലേക്ക് എത്തിച്ച കഞ്ചാവിന്‍റെ ഉറവിടത്തെക്കുറിച്ചും ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഐ പി എസിന്‍റെ നിർദ്ദേശപ്രകാരം പാലക്കാട് എ എസ് പി ഷാഹുൽ ഹമീദ് ഐ പി എസ് പാലക്കാട് നാർക്കോട്ടിക് സെൽ ഡി വൈ എസ് പി ആർ മനോജ് കുമാർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഷാജു ഒ ജി യുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ നോർത്ത് പൊലീസും സബ്ബ് ഇൻസ്പെക്ടർമാരായ എച്ച് ഹർഷാദ്, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പാലക്കാട് ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന വാർത്ത എം ഡി എം എയുമായി രണ്ടു യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി എന്നതാണ്. മേനംകുളത്ത് വച്ചാണ് ഏഴു ഗ്രാം എം ഡി എം എ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന യുവാക്കളെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്എസ് ഷിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കണിയാപുരം സ്വദേശികളായ മുഹമ്മദ് ഹാരിസ്, നാസില്‍ എന്നിവരെയാണ് പിടികൂടിയത്.

തിരുവനന്തപുരത്ത് എംഡിഎംഎ കച്ചവടം: യുവാക്കള്‍ പിടിയില്‍