മരണം സംഭവിച്ചത് ഈ മാസം നാലിന്, 16 ദിവസങ്ങൾക്ക് ശേഷം കല്ലറ തുറന്നു; അന്വേഷണത്തിൽ നിർണായകം, ഇനി പോസ്റ്റ്മോർട്ടം
ഏറനാട് തഹസിൽദാറുടെ നേതൃത്വത്തിൽ അരീക്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി

മലപ്പുറം: അരീക്കോട് സ്വദേശിയായ യുവാവിന്‍റെ മരണത്തിൽ ബന്ധുക്കൾ ദൂരൂഹത ആരോപിച്ച പശ്ചാത്തലത്തിൽ കല്ലറ തുറന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. ഈ മാസം നാലിന് മരിച്ച തോമസിന്‍റെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. മർദ്ദനമേറ്റാണ് മരണമെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് അരീക്കോട് പൊലീസ് അന്വേഷണം തുടങ്ങിയത്. ഹൃദയാഘാതമാകാം മരണകാരമണെന്ന നിഗമനത്തിൽ വീട്ടുകാർ മൃതദേഹം അടക്കം ചെയ്തു.
ഇതിന് ശേഷം തോമസിന്‍റെ ചില സുഹൃത്തുക്കൾ വീട്ടുകാരോട് ചില സംശയങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തോമസും ചിലരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും മർദ്ദനമേൽക്കുകയും ചെയ്തെന്ന് ചില സുഹൃത്തുക്കൾ വീട്ടുകാരെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് വീട്ടുകാർ പരാതി നൽകിയത്. ഏറനാട് തഹസിൽദാറുടെ നേതൃത്വത്തിൽ അരീക്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. പനമ്പിലാവ് സെ. മേരീസ് ചർച്ച് സെമിത്തേരിയിലെ കല്ലറ തുറന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചത്.
സംഭവം ഇങ്ങനെ
കോഴിക്കോട് - മലപ്പുറം അതിർത്തിയായ പനമ്പിലാവിലെ 36 വയസുകാരനായ തോമസ് ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു ബന്ധുക്കളുടെ നിഗമനം. എന്നാൽ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തോമസും ചിലരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും മർദ്ദനമേൽക്കുകയും ചെയ്തെന്ന് ചില സുഹൃത്തുക്കൾ വീട്ടുകാരോട് പറയുകായിരുന്നു. മർദ്ദനത്തിലെ ക്ഷതമാവാം മരണമകാരണമെന്നാണ് മാതാപിതാക്കളുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പനമ്പിലാവ് സെ. മേരീസ് ചർച്ച് സെമിത്തേരിയിലെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്.
ഏറനാട് തഹസിൽദാറുടെ നേതൃത്വത്തിൽ അരീക്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം അധികം അഴുകാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം നാലിനായിരുന്നു തോമസ് കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാകാം മരണകാരമണെന്ന നിഗമനത്തിൽ വീട്ടുകാർ മൃതദേഹം അടക്കം ചെയ്തു. ഇതിന് ശേഷമായിരുന്നു സുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചത്. തോമസിന്‍റെ തോളെല്ല് പൊട്ടിയതായി നേരത്തെ എക്സേയിൽ കണ്ടെത്തിയിരുന്നു. ഇതിനുളള ചികിത്സയ്ക്ക് തയ്യാറെടുക്കുംമുമ്പേയായിരുന്നു തോമസിന്‍റെ മരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം