ഒരു ബൈക്കിൽ 3 പേർ: ഹെല്‍മെറ്റില്ല, റോഡിൽ അഭ്യാസപ്രകടനവുമായി യുവാക്കൾ; ദൃശ്യങ്ങൾ മോട്ടോർവാഹന വകുപ്പിന് ലഭിച്ചു
അഭ്യാസപ്രകടനം നടത്തുന്ന രണ്ടു ബൈക്കിലും മൂന്നുപേർ വീതമാണ് സഞ്ചരിച്ചത്. പിൻവശം ഇരിക്കുന്ന ആളുകൾക്ക് ഹെൽമെറ്റും ഉണ്ടായിരുന്നില്ല.
ഇടുക്കി: ഇടുക്കി പരുന്തുംപാറ റോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനവുമായി യുവാക്കൾ. രണ്ടു ബൈക്കുകളിൽ യുവാക്കൾ അമിത വേഗതയിലും വാഹനം റോഡിൽ അങ്ങോട്ടും ഇങ്ങോട്ടും തെന്നിച്ചും യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തായി. അഭ്യാസപ്രകടനം നടത്തുന്ന രണ്ടു ബൈക്കിലും മൂന്നുപേർ വീതമാണ് സഞ്ചരിച്ചത്. പിൻവശം ഇരിക്കുന്ന ആളുകൾക്ക് ഹെൽമെറ്റും ഉണ്ടായിരുന്നില്ല.
യുവാക്കൾ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ നാട്ടുകാർ മോട്ടോർ വാഹന വകുപ്പിന് കൈമാറി. സമാനമായ രീതിയിൽ കൊട്ടാരക്കര- ദിഡുകൾ ദേശീയ പാതയിൽ പോണ്ടിച്ചേരി രജിസ്ട്രേഷൻ കാറിൽ ശരീരം പകുതി പുറത്തിട്ട് സഞ്ചരിച്ച യുവാക്കളുടെ ദൃശ്യങ്ങളും മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും മോട്ടോർ വാഹന വകുപ്പ് നടപടികളിലേക്ക് ഉടൻ തന്നെ കടക്കും.