വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന സോൾരാജിന്റെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ സോൾരാജിനെ കണ്ടെത്തിയത്.
ഇടുക്കി : ഉടുമ്പഞ്ചോലയിൽ യുവാവ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ കാരിത്തോട് കൈലാസ നാട്, മുണ്ടകത്തറപ്പേൽ പൊൻറാമിന്റെ മകൻ ചിന്ന തമ്പി എന്നു വിളിക്കുന്ന പി.നാഗരാജ് (33) അറസ്റ്റിലായിരുന്നു. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി ശംങ്കിലി മുത്തു, സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് ഉറക്കത്തിനിടെ കഴുത്തു അറുക്കപ്പെട്ടു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സോൾരാജിന്റെ സഹോദരി ഭർത്താവാണ് പ്രതിയായ നാഗരാജ്. കൊലപാതകം നടന്ന ദിവസം പ്രതി നാഗരാജിനെ നെടുംകണ്ടം എക്സൈസ് ആറു ലിറ്റർ മദ്യവുമായി നാഗരാജിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി വീട്ടിലെത്തുമ്പോഴാണ് സോൽരാജ് മാതാപിതാക്കളെ ആക്രമിച്ച വിവരം നാഗരാജ് അറിയുന്നത്. കേസിന്റെയും മർദനത്തിന്റെയും ദേഷ്യത്തിലാണ് നാഗരാജ് കൊലപാതകം നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു.
വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന സോൾരാജിന്റെ കഴുത്തറത്താണ് പ്രതി കൊലപാതകം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ സോൾരാജിനെ കണ്ടെത്തിയത്. കിടന്ന് ഉറങ്ങുന്നതിനിടയിൽ നാഗരാജ് സോൾ രാജിന്റെ കഴുത്തു അറുത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ഉപയോഗിച്ച കത്തി കണ്ടെടുത്തു. തുടർച്ചയായി മാതാ പിതാക്കളുടെയും സഹോദരിയുടെയും തന്റെയും നേരെ നടത്തി കൊണ്ടിരുന്ന മർദ്ദനത്തിന്റെയും അക്രമണത്തിന്റെയും പ്രതികാരമായിട്ടാണ് അളിയന്റെ കൊലപാതകം നടത്തിയതെന്ന് നാഗരാജ് പൊലീസിനോട് സമ്മതിച്ചു.
സംഭവ ദിവസം അക്രമാസക്തനായിരുന്ന നാഗരാജ് രാത്രി മദ്യപിച്ചു മയങ്ങി മുറിയിൽ ഉറങ്ങുന്നതിനിടെ മുറിയിൽ രഹസ്യമായി കടന്നു ചെന്ന നാഗരാജ് കത്തികൊണ്ട് സോൾരാജിന്റെ കഴുത്തു അറത്തു കൊല്ലുകയായിരുന്നു എന്ന് പൊലീസിന് മൊഴിനൽകി. തുടർന്ന് കൊലപാതകത്തിനു ഉപയോഗിച്ച കോഴിയെ വെട്ടുന്ന കത്തി സമീപത്തെ തോട്ടിൽ വലിച്ചെറിഞ്ഞ ശേഷം കടന്നു കളഞ്ഞു. രണ്ട് ദിവസം കഴിഞ്ഞു വീട്ടിലെത്തിയ നാഗരാജിന്റെ ഭാര്യ കവിതയാണ് സോൽരാജ് മരിച്ചു കിടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്ത് നടത്തിയ അന്വേഷണത്തി നോടുവിലാണ് നാഗരാജിനെ അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി സാബു മാത്യു നിർദേശനുസരണം കട്ടപ്പന ഡി വൈ എസ് പി. വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർമാരായ അനൂപ്മോൻ, ജർലിൻ.വി.സ്കറിയ, റ്റി. സി. മുരുകൻ, എസ്.ഐ. ദിജു ജോസഫ് എ.എസ്.ഐ. അൻഷദ് ഖാൻ, സുബൈർ, എസ്.സി.പി.ഒമാരായ അഭിലാഷ്, എം.പ്രദീപ്, സിജോ ജോസഫ്, ശ്രീജിത്, സുജിത്, സുജുരാജ്, അനീഷ്, സുബിൻ, ദീപക്, അനു അയ്യപ്പൻ, സലിൽ. സി പി ഒ മാരായ രഞ്ജിത്ത്, അനീഷ് സിജോമോൻ, സിന്ധുമോൾ, എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


